Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Large-scale Drug

Kozhikode

ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് വ​ലി​യ​തോ​തി​ല്‍ ല​ഹ​രിവി​ല്‍​പ​ന; മ​ല​പ്പു​റം സ്വ​ദേ​ശി​പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്:​വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് വ​ലി​യ​തോ​തി​ല്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ല്‍. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ർ​ശ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 600.21 ഗ്രാം ​എം​ഡി​എം​എ​യും എ​ണ്‍​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​മ​ട​ക്കം മ​ല​പ്പൂ​റം മ​ക്ക​ട സ്വ​ദേ​ശി ന​ടു​വ​ത്ത് ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (38)പി​ടി​യി​ലാ​യ​ത്.
നെ​ല്ലി​ക്കോ​ട് ടി.​പി. കു​മാ​ര​ൻ നാ​യ​ർ റോ​ഡി​ലു​ള്ള നെ​സ്റ്റിം​ഗ് റ​സി​ഡ​ന്‍​സി​യി​ല്‍ വ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​പ്ര​തി താ​മ​സി​ക്കു​ന്ന മു​റി​യു​ടെ വാ​തി​ലി​ല്‍ മു​ട്ടി​യ പൊ​ലി​സി​നെ ക​ണ്ട് ബാ​ഗു​മെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും എം​ഡി​എം​എ​യും, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും സി​പ്പ് ലോ​ക്ക് ക​വ​റു​ക​ളും​പ​ണ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി, ബം​ഗ​ളൂ​രു ഗോ​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മൊ​ത്ത​മാ​യി എം​ഡി​എം​എ എ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

ആ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ൽ റൂ​മെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ചെ​റി​യ പാ​ക്ക​റ്റി​ക​ളി​ലാ​ക്കി വി​ൽ​പ​ന​യ്ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി ആ​രി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തെ​ന്നും ആ​ർ​ക്കെ​ല്ലാ​മാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up